പാമ്പാർ ലോഗ് ഹൗസ്: ചിന്നാർ വനത്തിലെ പുഴയോര ട്രെക്കിങ്ങും താമസവും
Read this post in English ചിന്നാർ ട്രെക്കിങ് — ഭാഗം I: ചുരുളിപ്പെട്ടി ലോഗ് ഹൗസ് പുഴയോരത്തിലൂടെയുള്ള ട്രെക്കിങ് പാമ്പാർ ലോഗ് ഹൗസിലേക്ക് എത്താൻ രണ്ടു വഴികളുണ്ടായിരുന്നു. നല്ല ചൂടായതിനാൽ ചിന്നാർ പുഴയോരത്തുകൂടി നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. ചിന്നാറിന്റെ തീരത്തുകൂടി 2 കിലോമീറ്റർ നടന്ന് പാമ്പാറും ചിന്നാറും സംഗമിക്കുന്ന കൂട്ടാർ എന്ന സ്ഥലത്തെത്തണം; അവിടെനിന്ന് പാമ്പാറിന്റെ തീരത്തുകൂടി ഒരു കിലോമീറ്റർ കൂടി നടന്നാലാണ് ലോഗ് ഹൗസിലെത്തുക. പാതയിലൂടെ ഏതാനും ചുവടുവെച്ചപ്പോൾത്തന്നെ ഞങ്ങൾ തിരഞ്ഞെടുത്തത് ശരിയായ വഴിയാണെന്ന് ബോധ്യമായി. ചിന്നാർ പുഴയോരത്തെ ട്രെക്കിങ് ഇവിടത്തെ കുറ്റിക്കാടുകളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ഇടതൂർന്ന സസ്യജാലവും സമൃദ്ധമായ പക്ഷിസമ്പത്തുമുള്ള ഈ നദീതീര ആവാസവ്യവസ്ഥ; അത് ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ജൈവവൈവിധ്യത്തിന് ഏറെ മാറ്റുകൂട്ടുന്നു. പാമ്പാർ ലോഡ്ജിലേക്കുള്ള പുഴയോര പാത പക്ഷികളെക്കുറിച്ചുള്ള എന്റെ അറിവ് ഇപ്പോൾത്തന്നെ വളരെ പരിമിതമാണ്; അന്നാകട്ടെ ഒന്നുമില്ലായിരുന്നു എന്ന് തന്നെ പറയാം. അതിനുപുറമെ, മിടുക്കനായ ഞങ്ങളുടെ ഗൈഡ് തിരിച്ചറിഞ്ഞു കാണിച്ചുതന്ന പക്ഷികളുടെ പേരുക...